ഇസ്ലാമാബാദ്: തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ക്വെറ്റ നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് സുരക്ഷാ സൈനികരും രണ്ട് പ്രദേശവാസിയുമുള്പ്പടെ 13 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ സുരക്ഷാ സേന സഞ്ചരിച്ചിരുന്ന വാഹനം ബല്ലൂചിസ്ത്താന് പ്രവിശ്യയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷയില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറളിച്ചത്. സുരക്ഷാ സേനയെ ഉദ്ദേശിച്ചാണ് ബോംബ് സ്ഫോടനമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ സുരക്ഷാ സൈനികരെ അടുത്തുള്ള സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിനായി 100 കിലോഗ്രാമിലധികം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായി സ്ഥലത്ത് പരിശോധന നടത്തിയ വിദഗ്ധര്‍ അറിയിച്ചു. റിമോട്ട് കണ്ട്രോളര് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദ സംഘടനകളൊന്നും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: