പൂഞ്ഞാര്‍: പുണ്യഭൂമിയായ ഭാരതത്തില്‍ ഇതര സംസ്കാരങ്ങള്‍ കടന്നുവന്നതും വേരുപിടിച്ചതും ചതിവിലൂടെയും ആക്രമണങ്ങളിലൂടെയും ആയിരുന്നുവെന്ന് വിശ്വഹിന്ദുപരിഷത്ത് ദേശീയ ജോയിന്റ് സെക്രട്ടറി ഗുമ്മല്ല സത്യം അഭിപ്രായപ്പെട്ടു. പൂഞ്ഞാര്‍ എസ്എംവി സ്കൂളില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ശിക്ഷണ ശിബിരത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അവതാരങ്ങള്‍ ജന്മമെടുത്തതിലൂടെ ഈശ്വരന്റെ പാദസ്പര്‍ശം ഏറ്റതിനാലാണ് ഭാരതം പുണ്യഭൂമിയായത്. ഋഷീശ്വരന്മാരുടെയും ദാര്ശനികരുടെയും ഭൂമിയായ ഭാരതത്തില്‍ അന്യസംസ്കാരങ്ങളുടെ സാന്നിദ്ധ്യമാണ് വിദ്വേഷങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: