തൃപ്പൂണിത്തുറ: പോലീസ് പീഡനത്തെത്തുടര്‍ന്ന് എരൂര്‍ തോട്ടങ്കരപറമ്പില് ബാബുവിന്റെ ഭാര്യ സുനിത (32) തീവണ്ടിക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ തൃപ്പൂണിത്തുറ എസ്ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ആവശ്യപ്പെട്ടു.
ബിജെപി തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എരൂര്‍ മാത്തൂര്‍ ജംഗ്ഷനില്‍ ബുധനാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതിന് പകരം ഭാര്യയെ കസ്റ്റഡിയിലെടുത്തതും, സ്റ്റേഷനില്‍ കൊണ്ടുവന്ന് ദേഹോപദ്രവമേല്പിച്ച് ചോദ്യം ചെയ്തതും നിയമവിരുദ്ധമാണ്. ഇതിന് ഉത്തരവാദികളായ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്ഐ ഉള്‍പ്പെടെയുള്ള കുറ്റക്കാരായ മുഴുവന്‍ പോലീസുകാരെയും പ്രതികളാക്കി കേസെടുക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് പറഞ്ഞു. പ്രതിഷേധ ധര്‍ണയില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി.സുബ്രഹ്മണ്യന്, മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍, ജില്ലാകമ്മിറ്റി അംഗം സുജിത്ത്, കൗണ്‍സിലര്‍ സാബു, മുനിസിപ്പല്‍ കമ്മിറ്റി അംഗം രഞ്ജിത്ത്, കര്‍ഷക മോര്‍ച്ച പ്രസിഡന്റ് പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: