മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ സുരക്ഷാസേന ഭീകരരെ വെടിവച്ചു കൊന്നു. ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ടു ഭീകരരെയാണ് ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസസ് വെടിവെച്ചുകൊന്നത്. ഒരു ഭീകരനെ ജീവനോടെ പിടികൂടിയിട്ടുണ്ട്. മോസ്കോയില്‍നിന്ന് 80 കി.മീ. കിഴക്ക് ഒറേഖോവൊസുയേവോയിലാണ് സംഭവം.
തിങ്കളാഴ്ച താമസസ്ഥലംവളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദേശീയ ഭീകരവിരുദ്ധ സമിതി (എന്‍.എ.ടി.സി.) അറിയിച്ചു.അഫ്ഗാനിസ്താന്പാകിസ്താന് മേഖലകളില്‍ പരിശീലനം ലഭിച്ച റഷ്യക്കാരാണ് ഇവരെന്നും സേനയുടെ തക്കസമയത്തുള്ള നീക്കമാണ് മോസ്കോയില്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി അട്ടിമറിച്ചതെന്നും എന്‍.എ.ടി.സി. വൃത്തങ്ങള്‍ അറിയിച്ചു. മൂന്നുപേരും മാസങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്ക് ഉസ്ബെക്കിസ്താനിലെ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: