തിരുവഞ്ചൂര്‍: തിരുവഞ്ചൂര്‍ ലാളത്ത് ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മത്തിന് തുടക്കമായി. ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലാളം ട്രസ്റ്റ് പ്രസിഡന്റ് എല്‍.എസ്.കൊച്ചുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഇന്ന് ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, 2മുതല്‍ ഭക്തിഗാനസുധ, വൈകിട്ട് 5ന് അധിവാസഹോമം, 8.30ന് ഭജന, നാളെ ഉച്ചയ്ക്ക് 12ന് പ്രതിഷ്ഠ, 1.30ന് പ്രസാദമൂട്ട്, വൈകിട്ട് 7ന നിഷ്ഠാമൃതചൈതന്യ നയിക്കുന്ന സത്സംഗം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: