ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുന്ന ദ്വാദശി പൂജ വെളുത്തപക്ഷത്തിലെ ദ്വാദശി ദിനമായ ഇന്നുമുതല്‍ പുനഃസ്ഥാപിക്കപ്പെടും. സൂര്യവംശരാജാവായിരുന്ന രുഗ്മാംഗദനെ ഏകാദശി വ്രത പൂര്ത്തകരണ വേളയില്‍ കോപിഷ്ടനായ ദുര്‍വ്വാസാവിന്റെ ശാപത്തില്‍ നിന്നും രക്ഷിക്കാന്‍ സുദര്‍ശനം അയച്ച അത്ഭുത നാരായണന് കുടികൊള്ളുന്ന തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ രുഗ്മാംഗദരാജാവിന് വിശ്വരൂപം നേരില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നാണ് ഐതീഹ്യം. രണ്ടായിരത്തി അഞ്ഞൂറില്‍ പരം വര്‍ഷം പഴക്കമുള്ള നാഥമുനിയുടെ നാലായിരം ദിവ്യപ്രബന്ധത്തില്‍ തൃക്കൊടിത്താനത്തെ അത്ഭുത നാരായണനെ സ്തുതിക്കുന്നുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള തൃക്കൊടിത്താനതെ ഏകാദി വ്രതവും ദ്വാദശിപൂജയും തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ദ്വാദശി പൂജയോടെ പുനഃസ്ഥാപിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: