കോട്ടയം: ഈ സാമ്പത്തികവര്‍ഷത്തെ വാര്‍ഷികപദ്ധതികള്‍ക്ക് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും മെയ് 31നു മുമ്പായി അംഗീകാരം നേടിയിരിക്കണമെന്ന് ജില്ലാ പ്ലാനിംഗ് കമ്മറ്റി നിര്‍ദ്ദേശിച്ചു. ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ലോകബാങ്ക് വിഹിതത്തില്‍ ഉള്ള 9.36% വര്‍ദ്ധനവ് കൂടി ചേര്‍ത്താണ് പദ്ധതികള്‍ തയ്യേറാക്കേതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
നടപ്പു സാമ്പത്തികവര്‍ഷത്തെ പദ്ധതി രൂപീകരണങ്ങളുടെ പുരോഗതി കമ്മറ്റി അവലോകനം ചെയ്തു. ജില്ലാ വികസന സമിതി കെട്ടിട സമുച്ചയത്തിന്റെ പ്ലാന്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്സണ്‍ ബീനാബിനുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. ആര്. മോഹനന്, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഫില്‍സണ്‍ മാത്യൂസ്, നിര്‍മ്മലാ ജിമ്മി, ബിജു തോമസ്, എന്‍. ജെ. പ്രസാദ്, ബീനാമ്മ ഫ്രാന്‍സിസ് എന്നിവരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: