എരുമേലി: കണമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ്ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കും. എരുത്വാപ്പുഴയില്‍ നിര്‍മ്മിക്കുന്ന മന്ദിരത്തിനഅഞറെ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിര്‍വ്വഹിക്കും. 1966ല്‍ കണമലയില്‍ പ്രവര്‍ത്തനമാരംഭിച്ച മലയോരമേഖലയിലെ ആദ്യ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കഴിഞ്ഞകാല പ്രവര്‍ത്തന നഷ്ടത്തിനും ബാങ്കിന്റെ തനതായ വളര്‍ച്ചയുമാണ് കോടികള്‍ അറ്റലാഭത്തിലേക്ക് ഈ വര്ഷത്തിലെത്തിച്ചതെന്നും ഭരണസമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂക്കൂട്ടുതറയിലും പമ്പാവാലിയിലും രണ്ടു ബ്രാഞ്ചുകളുള്ള ബാങ്കിന്റെ കഴിഞ്ഞ എതാനും വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് ബാങ്കിന് ഇത്രയും വലിയ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതെന്നും ബാങ്ക് പ്രസിഡന്റ് പുതിയപറമ്പില്‍ എ.ജെ.ചാക്കോ പറഞ്ഞു.
എരുത്വാപ്പുഴയില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.എ.സലീം, മുഖ്യപ്രഭാഷണം നടത്തും. മറ്റ് ത്രിതല പഞ്ചായത്തംഗങ്ങളും പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് എ.ജെ.ചാക്കോ, റ്റി.കെ.പ്രഭാകരന്, വര്‍ഗ്ഗീസ് ചാക്കോ, സാബു കാലാപറമ്പില്‍, കെ.എസ്.ഷാജി കോയിപ്പുറത്ത്, ബാങ്ക് സെക്രട്ടറി വി.ആര്.സജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: