ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദശാവതാരച്ചാര്‍ത്തും ഭാഗവതസപ്താഹയജ്ഞവും ആരംഭിച്ചു. കിഴക്കേ നടയില്‍ മഹാവിഷ്ണു പ്രതിഷ്ഠയില്‍ ചന്ദനം കൊണ്ടുമാത്രം ചാര്‍ത്തുന്ന ദശാവതാരച്ചാര്‍ത്ത് ഇന്നലെ മുതല്‍ ആരംഭിച്ചു. മലയാള മനോരമ ചീഫ് ജനറല്‍ മാനേജര്‍ എം.രാജഗോപാലന്‍ നായര്‍, എഡിജിപി ഡോ.ബി.സന്ധ്യ എന്നിവര്‍ ചേര്‍ന്ന് ഭാഗവതസപ്താഹയജ്ഞത്തിന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് യജ്ഞചാര്യന്‍ പറളി ശ്രീകാന്ത് ശര്‍മ്മ ഭാഗവതമാഹാത്മ്യപ്രഭാഷണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: