ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ഭൂട്ടോ വധക്കേസില്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ജാമ്യം. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ജാമ്യം അനുവദിച്ചത്. പത്ത് ലക്ഷം രൂപ വീതമുള്ള രണ്ട് ജാമ്യവവസ്ഥയിലാണ് ജാമ്യം. ഇന്നലെ രാവിലെ മുഷറഫിന്റെ ജാമ്യഹര്‍ജിയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ട ജഡ്ജി ചൗധരി ഹബീബ് ഉര് റഹ്മാന് ഉച്ചക്ക് ശേഷമാണ് വിധി പറഞ്ഞത്. ബേനസീര്‍ വധക്കേസില്‍ മുഷറഫിനെതിരെ വ്യക്തമായതെളിവുകളോ സാക്ഷികളോ ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ മുഷറഫിന് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിക്കുന്ന മുഷറഫ് പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുമെന്നും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പ്രോസിക്യൂട്ടര്‍ ചൗധരി അഷര്‍ ചൂണ്ടിക്കാട്ടി.
2007 ഡിസംബറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ റാവല്പിണ്ടിയില്വച്ചാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്. ബേനസീറിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫിനെതിരെ കേസെടുത്തിരിക്കുന്നത്. വിവിധ കേസുകളെ തുടര്‍ന്ന് മുഷറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും കോടതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൂട്ടോ വധമുള്‍പ്പെടെ വിവിധ കേസുകളില്‍ അറസ്റ്റിലായ മുഷറഫ് ഇപ്പോള്‍ ഇസ്ലമാബാദിലെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ തടവില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: