കോട്ടയം: രണ്ടു ദിവസമായി നടന്നു വരുന്ന ഗതാഗത പരിഷ്കാര പരീക്ഷണത്തിന് പിടികൊടുക്കാതെ നഗരം വീണ്ടും കുരുക്കിലായി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പുതിയ പരീക്ഷണങ്ങള്‍. ഇന്നലെ നഗരത്തിലെ പ്രധാന പാതയായ എം.സി.റോഡില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. രാവിലെ തുടങ്ങിയ കുരുക്ക് രാത്രി വൈകിയിട്ടും അവസാനിച്ചില്ല. പരീക്ഷണം ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: