മൂവാറ്റുപുഴ: മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വീട്ടമ്മ പോലീസില്‍ പരാതി നല്കി. മതതീവ്രവാദ സംഘടനകളുടെ പേരില്‍ കത്തുകയളയച്ചാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെടുന്നത്. വീട്ടമ്മ നല്കിയ പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ സി.ഐ. ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവ് സ്വിറ്റ്സര്‍ലന്റില്‍ ജോലിചെയ്യുന്ന ആരക്കുഴയിലെ വീട്ടമ്മയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീട്ടമ്മക്ക് ലഭിച്ച മൂന്ന് കത്തുകളും പോലീസിന് കൈമാറിയിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ആദ്യകത്ത് ലഭിച്ചത്. സംഘടനയുടെ പ്രവര്‍ത്തകര്‍ കേസുകളില്‍ പെട്ട് ജയിലുകളിലാണ്. ഇവരെ പുറത്തിറക്കാന്‍ പണം വേണം.
അതിന് ഒരു ലക്ഷം രൂപ അറിയിക്കുന്ന സ്ഥലത്ത് എത്തിക്കണമെന്നായിരുന്നു ആദ്യകത്ത്. അല്ലാത്തപക്ഷം മകനെ തട്ടിക്കൊണ്ടുപോകുമെന്ന് കത്തിലെ ഉള്ളടക്കം. അപ്പോള്‍ തന്നെ രണ്ട് പെണ്മക്കളുള്ള വീട്ടമ്മ കത്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. അധികം താമസിക്കാതെ എത്തിയ രണ്ടാം കത്തില്‍ പണം എത്തിക്കേണ്ട ഗ്രൗണ്ടും അതിന്റെ രൂപരേഖയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടമ്മ പണവുമായി സ്ഥലത്തെത്തുകയും ചെയ്തു. പോലീസ് നിരീക്ഷണം മനസ്സിലാക്കിയതിനാല്‍ ആരും പണമേറ്റെടുക്കാന് എത്തിയില്ല.
രണ്ട് മാസങ്ങള്‍ക്ക് ശേഷം എത്തിയ മൂന്നാമത്തെ കത്തില്‍ പോലീസില്‍ വിവരം അറിയിച്ചതിന് കനത്ത വിലനല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടമ്മയും കുടുംബവും ഭീതിയിലാണ്. ആധുനിക സംവിധാനങ്ങളുപയോഗിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സംഭവുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന ഇവരെ ചോദ്യം ചെയ്തിരുന്നു.
സംശയിക്കപ്പെടുന്ന സംഘടനകളുടെ ഭാരവാഹികളെ ചോദ്യം ചെയ്യാനും വീട്ടമ്മയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: