കെയ്റോ: തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വരും തലമുറകള്‍ ശരിയായി വിലയിരുത്തുമെന്ന് ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്. തനിക്ക് ഇക്കാര്യത്തില്‍ ഉറപ്പുണ്ട്. ചരിത്രം തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിലയിരുത്തി വിധിയെഴുതട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപത്യ ഭരണത്തിനെതിരേ ഉയര്‍ന്ന ജനകീയ രോഷത്തെ തുടര്‍ന്ന് അധികാരം വിട്ടൊഴിയേണ്ടി വന്ന മുബാറക്ക് അതിനുശേഷം ആദ്യമായി നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിന്‍ഗാമിയായി ഈജിപ്തില്‍ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സി ഭാരിച്ച ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ വിലയിരുത്തുന്നതു വളരെ നേരത്തേ ആയിപ്പോകുമെന്നും മുബാരക് പ്രതികരിച്ചു.
അല്‍ വതാന്‍ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മുബാറക്ക് മനസു തുറന്നത്. പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്തായി രണ്ടു വര്‍ഷത്തിനു ശേഷമാണു മുബാരക്കിന്റെ പ്രതികരണം പുറത്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: