കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ മ്യൂറല്‍ ആര്‍ട്ട്ഗ്യാലറി ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണി കോട്ടയം പബ്ലിക്ക് ലൈബ്രറി ബില്‍ഡിംഗില്‍ ഉദ്ഘാടനം ചെയ്തു. കാനായി കുഞ്ഞുരാമന് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ലളിതകലാ അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സീസ്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, വൈസ്ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള, പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, അക്കാദമി നിര്‍വ്വാഹകസമിതി അംഗങ്ങളായ കെ.യു. കൃഷ്ണകുമാര്‍, ടി.ആര്. ഉദയകുമാര്‍, ചിത്രാ കൃഷ്ണന്‍കുട്ടി, ജനറല്‍കൗണ്‍സില്‍ മെമ്പര്‍ എം.കെ, ഷിബു എന്നിവര്‍ പ്രസംഗിച്ചു.
സമഗ്രമായ ഈ ചിത്രപ്രദര്‍ശനത്തില്‍ കേരളത്തിലെ പരമ്പാരാഗത ചുമര്ചിത്രങ്ങളടക്കം മൈസൂര്‍ പെയിന്റിംഗ്, ഗരുഢദ്രി പെയിന്റിംഗ്, തഞ്ചാവൂര്‍ പെയിന്റിംഗ്, കുറുമ്പ പെയിന്റിംഗ്, മധുപനി പെയിന്റിംഗ് എന്നീ വിഭാഗങ്ങളിലെ അറുപതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: