ഒരിക്കല്‍ മനസിന്റെ നിര്‍മലതയും നിശ്ചലതയുംെ കെവരിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് ആത്മതത്ത്വം മാത്രമല്ല, പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ്യവും ഉള്ളില്‍ തെളിഞ്ഞുകാണാം. കുളത്തിന്റെ അടിത്തട്ട് കാണുമ്പോള്‍ത്തന്നെ വെള്ളത്തില്‍ പ്രതിഫലിക്കുന്ന പ്രകൃതിയെയും നമുക്കുകാണാന്‍ കഴിയുന്നതുപോലെ, അപ്പോള്‍ മാത്രമേ നമ്മുടെ സംശയങ്ങള്‍ എന്നേക്കുമായി അവസാനിക്കുകയുള്ളൂ. ഇതുവരെ നമ്മള് കണ്ടതെല്ലാം മിഥ്യയായിരുന്നുന്നെന്ന് അപ്പോള്‍ മാത്രമേ ബോദ്ധ്യമാകൂ. മിഥ്യയെന്ന് വച്ചാല്‍ മാറ്റമുള്ളത്, മാറുന്നത്. നിഴലിന്റെ പിന്നാലെയാണ് ഇത്രനാളും താനലഞ്ഞിരുന്നതെന്ന് അറിയുന്നതാണ് നമ്മുടെ അജ്ഞാനത്തെക്കുറിച്ചുള്ള തിരിച്ചറിവ്. ഇപ്പോഴും ഒരുപക്ഷേ നമ്മള് പറഞ്ഞേക്കാം, നമ്മള് അജ്ഞാനികളാണെന്ന്. എന്നാല്‍ ആ അജ്ഞാനത്തെപ്പറ്റി ശരിയായ ബോധം നമുക്കിപ്പോഴില്ല. ആത്മതത്ത്വത്തില്‍ ഉറച്ചുനിന്നുകൊണ്ട് പ്രപഞ്ചത്തെ അതിന്റെ ശരിയായ രൂപത്തില്‍ കാണാന്‍ കഴിയുന്നതാണ് അമ്മ ആഴത്തില്‍ കാണുകയെന്ന് പറഞ്ഞപ്പോള്‍ അര്‍ത്ഥമാക്കിയത്.
മാതാഅമൃതാനന്ദമയിദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: