വാഷിംഗ്ടണ്‍: ഇന്ത്യ ഏഷ്യയിലെ മറ്റു രാജ്യങ്ങളെക്കാള്‍ മികച്ച പങ്കാളിയെന്ന് അമേരിക്ക. നിലവിലെ സാഹചര്യത്തില്‍ ഏഷ്യയിലേയും ആഗോള സുരക്ഷയുടെയും പശ്ചാത്തലത്തില്‍ മുമ്പില്ലാത്തവിധം സഹകരണം ഇരുരാജ്യങ്ങളും തമ്മില്‍ അനിവാര്യമാണെന്ന് അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ളെയ്ക്ക് പറഞ്ഞു.
ഇന്ത്യയുമായുള്ള സഹകരണത്തെ 21ാം നൂറ്റാണ്ടിലെ അനിവാര്യമായ സഹകരണമെന്നാണ് പ്രസഡന്റ് ഒബാമ വിശേഷിപ്പിച്ചിട്ടുള്ളത്. രണ്ട് ദശാബ്ദമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിശാലതലത്തിലേക്ക് മാറിയിരിക്കുകയാണ്. തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി അടുത്ത മാസം ഇന്ത്യയില്‍ ചര്‍ച്ച നടത്തുമെന്നും ബ്ളെയ്ക്ക് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച മാനവ വിഭവശേഷി മന്ത്രി പല്ലം രാജു വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നുണ്ട്. വിദ്യാഭ്യാസ വിഷയങ്ങളായിരിക്കും ചര്‍ച്ചകളില്‍ പ്രധാനമായും പ്രതിപാദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: