കാലടി: കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ അക്ഷയ തൃതിയ കനകധാരായജ്ഞത്തിന് തുടക്കമായി. ഇന്നലെ രാവിലെ 7 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
ക്ഷേത്രം തന്ത്രി കിടങ്ങാശേരി രാമന് നമ്പൂതിരിപ്പാട്, യജ്ഞാചാര്യന്‍ ആവണപറമ്പ് പ്രദീപ് നമ്പൂതിരിപ്പാട് , മേല്‍ശാന്തി സൂരജ് നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ കനകധാരായന്ത്രങ്ങളും, മഹാലക്ഷ്മിയുടെ പ്രാണ പ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണ്ണം, വെള്ളി, നെല്ലിക്കകളും പ്രത്യേകം തയ്യാറാക്കിയിട്ടുള്ള യജ്ഞ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ച് പുണ്യാഹം, പുറ്റുമണ്‍ ശുദ്ധി, നാല് പാമര കഷായ അധിവാസം തുടങ്ങിയ ശുദ്ധി ക്രിയകള്‍ നടത്തി. തുടര്‍ന്ന് ഡോ.ഹോരക്കാട് കൃഷ്ണന് നമ്പൂതിരി കനകധാരാ സ്തോത്രത്തിന്റെ ആദ്യ ഉരു ജപിച്ചതോടെ യജ്ഞത്തിന് തുടക്കമായി. ശ്രീശങ്കരന്റെ ജീവിത കാലത്തെ അനുസ്മരിപ്പിക്കും വിധം 32 ബ്രാഹ്മണ ശ്രേഷ്ഠരാണ് യജ്ഞ മണ്ഡപത്തില്‍ കനകധാരാ സ്തത്രോം ജപിക്കുച്ച് കഴിയുമ്പോള്‍ യജ്ഞത്തിന് സമാപനമാകും. അക്ഷയ തൃതീയ ദിനമായ 13 ന് രാവിലെ 9 ന് സ്വര്‍ണ്ണം, വെള്ളി നെല്ലിക്കകള്‍ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തില്‍ കനകാഭിഷേകം നടത്തിയ ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്യും.
രണ്ടാം ദിവസമായ രാവിലെ 9 നും ഉച്ചക്ക് 12 നും വൈകിട്ട് 7 നും ത്രികാല പൂജയായി ലക്ഷ്മി നാരായണ പൂജ നടത്തും.യജ്ഞ ദിവസങ്ങളില്‍ ക്ഷേത്ര നമസ്കാര മണ്ഡപത്തില്‍ ദിവസേന ഋഗ്വേദമുറജപം നടത്തുന്നുണ്ട്. ശങ്കരജയന്തി ദിനമായ 15 ന് യജ്ഞം സമാപിക്കും. വൈകിട്ട് പൂര്‍ണ്ണാ നദിയില്‍ ലക്ഷ്മീ നാരായണ വിഗ്രഹങ്ങള്‍ അഭിഷേകം നടത്തും. തുടര്‍ന്ന് ശ്രീശങ്കരന്റെ ജീവിത കാലത്തെ അനുസ്മരിപ്പിക്കും വിധം 32 അമ്മമാരെ തെരഞ്ഞെടുത്ത് ഫലമൂലാദികളും വസ്ത്രങ്ങളും നല്കി മാതൃപഞ്ചകം ചൊല്ലി ആദരിക്കുന്ന ചടങ്ങും നടത്തും. കഴിഞ്ഞ എട്ടു വര്‍ഷമായി ഈ ക്ഷേത്രത്തില്‍ കനകധാരായജ്ഞം മുടങ്ങാതെ നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: