അബുജ: വടക്കന്‍ നൈജീരിയയിലെ നസരവയില് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 30 പോലീസുകാര്‍ മരിച്ചു. 17 പോലീസുകാരെ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓംബറ്റ്സെ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പോയ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രാദേശിക ഭീകര സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബൊകൊ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 55 പേര് മരിച്ചിരുന്നു. രാജ്യത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രസിഡന്റ് ഗുഡ്ലക്ക് ജൊനാദന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി നൈജീരിയയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: