ചാരുംമൂട്(ആലപ്പുഴ): പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ തട്ടിക്കെണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഹോദരങ്ങളാണ്. മലപ്പുറം പൊന്നാനി കുറ്റിപ്പുറം പപ്പരങ്ങാനത്ത് അബ്ദുള്‍സലാം(19), സഹോദരന് അബ്ദുള്‍സലീം (26), കറപ്പും വീട്ടില്‍ മുഹമ്മദ് റാഫി (21), എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചുനക്കര സ്വദേശിയായ 15 വയസുകാരി വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെയും യുവാക്കളെയും പോലിസ് പിടികൂടുന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ചുനക്കര സ്വദേശിയായ വീട്ടമ്മയുടെ ഫോണിലേക്ക് നിരന്തരം മിസ്ഡ് കോള്വന്നിരുന്നു. വീട്ടമ്മയുടെ മകളായ പെണ്‍കുട്ടി ഈ നമ്പരിലേക്ക് തിരിച്ചു വിളിക്കുകയും ഒന്നാംപ്രതി അബ്ദുള്‍ സലാമുമായി പ്രണയത്തിലാകുകയും ചെയ്തു. പെണ്‍കുട്ടിയെ ഗുരുവായൂരില്‍ വച്ച് വിവാഹം കഴിക്കാമെന്നും ആറിന് വീടുവിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു. അന്നേദിവസം രാവിലെ സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി താമരക്കുളം വിവിഎച്ച്എസ്എസിനു മുന്നിലെത്തുകയും പത്തേടെ എത്തിയ അബ്ദുള്‍ സലാമിനും മുഹമ്മദ് റാഫിക്കുമൊപ്പം ബൈക്കില്‍ കയറി മലപ്പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ വീടിന്റെ ടെറസില്‍ കൊണ്ടുപോയി ഒന്നാം പ്രതി സലാമും സഹോദരന് സലീം, മുഹമ്മദ് റാഫിയും ചേര്‍ന്ന് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ചൊവ്വാഴ്ച പെണ്‍കുട്ടിയെ തിരികെ അയയ്ക്കുന്നതിനായി രാവിലെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി അബ്ദുള്‍ സലാമിനൊപ്പം പോകുവാന്‍ നിര്‍ബന്ധം പിടിച്ചു. പെണ്‍കുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ഡ്രൈവര്‍മാരും പോലീസും സ്ഥലത്തെത്തിയതോടെ യുവാക്കള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷയും ഡ്രൈവറെയും പോലീസ് പിടികൂടി.
സംഭവം അറിഞ്ഞെത്തിയ നൂറനാട് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തി ആലപ്പുഴ സിജെഎം കോടതിയില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. പ്രതികളെ കോടതിയില്‍ ഇന്നു ഹാജരാക്കും. മാവേലിക്കര സിഐ: ജോണ്സണ്, എഎസ്ഐ: ശിവദാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെമണ്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: