മുള്‍ട്ടാന്‍: പാക് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയി. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ മുള്‍ട്ടാനിലെ പൊതുയോഗത്തിനിടെയാണ് ഗിലാനിയുടെ ഇളയ മകനെ അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്.
രണ്ടു കാറുകളിലെത്തിയ അക്രമി സംഘം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അലി ഹൈദര്‍ ഗിലാനിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. മേയ് പതിനൊന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പിപി 200 മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയാണ് അലി ഹൈദര്‍. ഈ മണ്ഡലത്തിലെ ഫറൂഖ് പട്ടണത്തിലെ പൊതുയോഗത്തിനിടെയാണ് അക്രമികള്‍ ഹൈദറെ തട്ടിക്കൊണ്ടു പോയത്.
വെടിവയ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനും സെക്രട്ടറിയും കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: