ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര് മരിച്ചു. മരിച്ചവരില്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ഉള്‍പ്പെടുന്നു. തങ്ഹായ് സ്വീറ്റര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
ഫാക്ടറി അടച്ചതിന് ശേഷമാണ് തീപിടിത്തമുണ്ടായത് എന്നതിനാല്‍ തന്നെ മരണസംഖ്യ കുറയാന്‍ ഇടയായി. പോലീസും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനം നടത്തിക്കെണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസവും ബംഗ്ലാദേശില്‍ വസ്ത്ര നിര്‍മാണ ഫാക്ടറിസമുച്ചയം തകര്‍ന്നിരുന്നു. ഇതില്‍ 900 പേര് മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: