മരട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ഛിച്ചതോടെ കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. കരാറടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷം വീതം എ, ഐ ഗ്രൂപ്പുകള്‍ക്കായി വീതം വെച്ചിരുന്നതാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും ആദ്യം പ്രസിഡന്റ് സ്ഥാനത്തിരുന്ന എ ഗ്രൂപ്പുകാരനായ എ.ജെ.ജോസഫ് മാസ്റ്റര്‍ രാജിവെക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദതന്ത്രം എന്ന നിലയില്‍ എതിര്‍ചേരിയിലെ ഐ ഗ്രൂപ്പുകാരിയായ വൈസ് പ്രസിഡന്റ് പ്രേമാ ഭാര്ഗവന് സ്ഥാനം രാജിവെച്ചത്.
കുമ്പളം പഞ്ചായത്തിലെ കോണ്‍ഗ്രസില്‍ നാല് ഗ്രൂപ്പുകളാണ് ഇപ്പോഴുള്ളത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പുമാണ് പ്രബലവിഭാഗം. സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ.ബാബുവാണ് എ വിഭാഗത്തിന്റെ പിന്‍ബലം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഫലം പുറത്തുവന്നപ്പോള്‍ എ ഗ്രൂപ്പിന് നാലും ഐ ഗ്രൂപ്പിന് അഞ്ചും അംഗങ്ങളുമാണുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ വോട്ടിംഗില്‍ ഐ ഗ്രൂപ്പിലെ ഒരാള്‍ വിട്ടുനിന്നു. ഇതോടെ ഇരുപക്ഷത്തിനും തുല്യവോട്ട് ലഭിച്ചു. തുടര്‍ന്നാണ് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇരു ഗ്രൂപ്പുകള്‍ക്കും രണ്ടരവര്‍ഷം എന്ന രീതിയില്‍ നിശ്ചയിച്ചത്. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന നേതാവായ എ.ജെ.ജോസഫ് മാസ്റ്റര്‍ ആദ്യത്തെ രണ്ടരവര്‍ഷത്തേക്ക് അധ്യക്ഷസ്ഥാനം കൈമാറാന്‍ പ്രസിഡന്റ് കൂട്ടാക്കാത്തതാണ് വീണ്ടും ഗ്രൂപ്പ് യുദ്ധം മറനീക്കി പുറത്തുവരാന്‍ ഇടയാക്കിയത്.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെടാതെ രാജിവെക്കില്ലെന്നാണ് പ്രസിഡന്റ് എ.ജെ.ജോസഫിന്റെ നിലപാട്. ഒരാള്‍ക്ക് ഒരു പദവി എന്നതിന് വിരുദ്ധമായി നാല് സ്ഥാനങ്ങള്‍ വഹിക്കുന്ന പ്രസിഡന്റിനെ രാജിവെപ്പിക്കാനുള്ള തന്ത്രങ്ങളാണ് എതിര്‍വിഭാഗം അണിയറയില്‍ ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: