റിയാദ്: സ്വദേശിവല്‍ക്കരണത്തിന് സൗദിയില്‍ അനുവദിച്ച മൂന്ന് മാസത്തെ സമയപരിധി അവസാനിക്കുന്നതോടെ നിയമ ലംഘകര്‍ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. സൗദി രാജാവ് അബ്ദുള്ള രാജാവ് അനുവദിച്ച ഇളവ് പ്രയോജനപ്പെടുത്തി വിദേശികള്‍ എത്രയും വേഗം രേഖകള്‍ നിയമവിധേയമാക്കണമെന്നും അല്ലാത്ത പക്ഷം ഇത്തരം നിയമ ലംഘകര്‍ക്ക് ജോലിനല്‍കുന്ന സ്ഥാപനങ്ങളും നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിതാഖത് മാനദണ്ഡങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പ് വരുത്താനും സ്പോണ്‍സര്‍മാരേയും വിസയില്‍ രേഖപ്പെടുത്തിയ തൊഴില്‍ മാറിയും ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ആരംഭിച്ച പരിശോധനക്ക് അനുവദിച്ച മൂന്ന് മാസ ഇളവ് ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: