കൊച്ചി: പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുബൈറിന് 10 വര്‍ഷം തടവ് വിധിച്ചു.
മൂന്നാം പ്രതിയും ഇടനിലക്കാരിയുമായിരുന്ന ഓമനയ്ക്ക് ഏഴ് വര്‍ഷം തടവും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ നാലാം പ്രതി കുമ്മനാര്‍ സ്വദേശി അനീഷിന് 10 വര്‍ഷവും തടവ് വിധിച്ചു.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മൂവരും കുറ്റക്കാരാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്.
പെണ്‍കുട്ടിയുടെ അമ്മ സുബൈദ, പെരുമ്പാവൂര്‍ സ്വദേശി ലൈജു, ആലുവ പട്ടിമറ്റം സ്വദേശി റിനില്‍ എന്നിവരെ കോടതി വെറുതെ വിട്ടു. നേരത്തെയുള്ള കേസുകളിലും പെണ്‍കുട്ടിയുടെ പിതാവിന് ശിക്ഷ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: