കൊച്ചി: വര്‍ഷള്‍ക്കുമുമ്പ് ടിപ് ടോപ് രചന നിര്‍വഹിച്ച നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി എന്ന നാടകം പുനര്‍ജനിക്കുന്നു. എളമക്കര യുവകലാതരംഗിന്റെ 35-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നാടകം അരങ്ങത്തെത്തുന്നത്. മെയ് 10ന് രാത്രി 8.30ന് നാടകം അരങ്ങേറും. ടി.കെ.വേണുവും ഇ.എസ്.വിജയനും ചേര്‍ന്നാണ് നാടകത്തിന്റെ സംവിധാനം. കലാമണ്ഡലം പ്രഭാകരന്, ബാബു എളമക്കര, എം.എസ്.ബേബി, ജോഷി ആനന്ദ്, ഡി.എന്‍.പ്രകാശന്, ലീനസ്, ജസ്റ്റിന് ആര്യപ്പാടം, കെ.ആര്.അനുക്കുട്ടന്, ഡി.ആര്.രജീഷ്, ടി.കെ.ഓമനക്കുട്ടന് എന്നിവരാണ് അരങ്ങത്ത്. 10, 11 തീയതികളില്‍ കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും. എളമക്കര എട്ടുകാട്ട് വെച്ച് കഥ, കവിത, ഉപന്യാസം എന്നിവയില്‍ സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലാണ് നടക്കുക. ലളിതഗാനം, കവിതാപാരായണം,മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി, മോണോആക്ട്, മെമ്മറിടെസ്റ്റ്,40 വയസിനു മുകളിലുള്ളവര്‍ക്കുള്ള ചലച്ചിത്രഗാനം, പ്രച്ഛന്നവേഷം എന്നിവയിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സെക്രട്ടറി,യുവകലാതരംഗ്, എളമക്കര പി.ഒ., കൊച്ചി-682025 എന്ന വിലാസത്തിലോ 9895075308, 9447435084 എന്ന നമ്പറലോ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: