ക്ലീവ്ലാന്‍ഡ്: അമേരിക്കയില്‍ പത്തുവര്‍ഷം മുമ്പ് കാണാതായ മൂന്ന് യുവതികളെ കഴിഞ്ഞ ദിവസം കണ്ടെത്തി. ഇവരുടെ മൂന്ന് സഹോദരങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീടിന് സമീപത്തുനിന്നാണ് മൂവരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
എങ്ങനെയാണ് ഇവരെ കണ്ടെത്തിയതെന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്കാന് പോലീസ് തയ്യാറായില്ല. യുവതികള്‍ ആരോഗ്യവതികളാണെന്നും ബന്ധുക്കളുമായി ഇണങ്ങിച്ചേര്ന്നെന്നും പോലീസ് പറഞ്ഞു.
പത്ത് വര്‍ഷത്തിനുശേഷം അയല്ക്കാരന്റെ സഹായത്തോടെ രക്ഷപ്പെട്ട സഹോദരിമാരില്‍ ഒരാള്‍ “താന്‍ അമന്താ ബെറിയാണ്” എന്ന് ബന്ധുക്കളെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും താന്‍ ഇവിടെയുണ്ടെന്നും സ്വതന്ത്രയാക്കണമെന്നും ബെറി കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
2003 ഏപ്രില്‍ 21 ന് ബെറിയെ കാണാതായത്. അപ്പോള്‍ 16 വയസ്സായിരുന്നു. പിന്നീട് ഒരുവര്‍ഷത്തിനുശേഷമാണ് 14 കാരിയായിരുന്നു ഡിജീസസിനെ കാണാതായത്. കാണാതായ സ്ഥലത്തുനിന്നും മെയിലുകള്‍ക്ക് അകലെ വെച്ചാണ് ഇവരെ കണ്ടെത്തിയത്.
2002 ലാണ് നൈറ്റിനെ കാണാതായത്. ഇപ്പോള്‍ അവര്‍ക്ക് 32 വയസ്സുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മക്കള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിന് ശേഷം 2006 ല്‍ ഇവരുടെ മാതാവ് മരിച്ചുപോയതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
മൂന്നു സഹോദരങ്ങളെയും ജീവനോടെ കണ്ടെത്തിയതിന് മേയര്‍ ഫ്രാങ്ക് ജാക്സണ് കൃതജ്ഞത രേഖപ്പെടുത്തി. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഈ കേസിലുണ്ടെന്നും അന്വേഷണവുമായി മുമ്പോട്ടു പോകുമെന്നും ഒരു പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: