ആലപ്പുഴ: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് നാടകങ്ങള്‍ തെരഞ്ഞെടുത്തതില്‍ ക്രമക്കേടും അധികാര ദുര്വിനിയോഗവുമുണ്ടെന്ന് ആക്ഷേപമുയരുന്നു. അക്കാദമി അംഗമായ മീനമ്പലം സന്തോഷിന്റെ സമിതിയായ തിരുവനന്തപുരം അക്ഷരകലയുടെ വികടകവി തെന്നാലിരാമന്‍ എന്ന നാടകം ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
അക്കാദമി അംഗമായ ഒരാളുടെ സമിതിയുടെ നാടകം ഉള്‍പ്പെടുത്തിയത് മത്സരത്തിന്റെ വിശ്വാസ്യത തകര്‍ത്തതായും സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള കുറ്റപ്പെടുത്തി. ഒട്ടനവധി നല്ല നാടകങ്ങളെ തഴഞ്ഞ് പാര്‍ശ്വവര്‍ത്തികളുടെ നാടകങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് ആശ്രമം ചെല്ലപ്പനും സെക്രട്ടറി സുദര്ശനന് വര്‍ണവും അറിയിച്ചു.
പത്ത് നാടകങ്ങളാണ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. 21 മുതല്‍ 30 വരെ അക്കാദമിയിലെ കെ.ടി.മുഹമ്മദ് തീയേറ്ററിലാണ് മത്സരങ്ങള്‍ നടക്കുക. തെരഞ്ഞെടുക്കപ്പെട്ട പത്ത് നാടകങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതം സബ്സിഡി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: