തൃപ്പൂണിത്തുറ: നാടിന്റെയും സൈന്യത്തിന്റെയും യശസ് ഉയര്‍ത്തിയ ധീരനാണ് പായ്വഞ്ചിയില് ഒറ്റയ്ക്ക് ഉലകം ചുറ്റിയെത്തിയ ലഫ്. കമാണ്ടര്‍ (പെയിലറ്റ്) അഭിലാഷ് ടോമിയെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് പറഞ്ഞു. കടലില്‍ സാഹസികമായി ലോകം ചുറ്റിയ അഭിലാഷ് ടോമിക്ക് ജന്മനാട്ടില് നല്‍ിയ പൗരസ്വീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കടല്‍ യാത്ര കഴിഞ്ഞ് കരയിലിറങ്ങിയ അഭിലാഷ് ടോമിയെ രാഷ്ട്രപതി നേരിട്ടെത്തി സ്വീകരിച്ചതുവഴി രാജ്യത്തിന്റെയും ജനങ്ങളുടെയും അനുമോദനം അര്‍പ്പിക്കുകയായിരുന്നു.
കോ-ഓര്‍ഡിനേഷന്‍ ഓഫ് റെസിഡന്റ്സ് അസോസിയേഷന് ഉദയംപേരൂര്‍ സ്റ്റെല്ലമേരീസ് പബ്ലിക് സ്കൂള്‍ അങ്കണത്തിലൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അയച്ച സന്ദേശം സമ്മേളനത്തില്‍ വായിച്ചു. മന്ത്രി അനൂപ് ജേക്കബ് അഭിലാഷ് ടോമിക്ക് ഉപഹാരം സമര്‍പ്പിച്ചു.
സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റീസ് പുത്തന്‍വീട്ടില്‍, ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത സലിം, ജില്ലാ പഞ്ചായത്ത് അംഗം നിഷ ടീച്ചര്‍, ബ്ലോക്ക് അംഗം ഡോമിനി സണ്ണി, ജോണ്‍ ജേക്കബ്, പി.കെ.രാജു, വി.ആര്.വിജയകുമാര്‍ എന്നിവരടക്കം വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. നേരത്തെ, അഭിലാഷ് ടോമിയെ ഉദയംപേരൂര്‍ കവലയില്‍നിന്ന് വാദ്യമേളങ്ങളുടെയും നേവിയുടെയും അകമ്പടിയോടെയാണ് സമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്. സമ്മേളനത്തില്‍ ഡിഒആര്‍എ സെക്രട്ടറി സി.ബി.കലേഷ് കുമാര്‍ സ്വാഗതവും പ്രസിഡന്റ് എന്‍.വി.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: