കൊച്ചി: കണ്ടല്‍ ചെടികളുടെ വികസനവും വന്‍തോതിലുള്ള മത്സ്യകൃഷിയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പുതുവൈപ്പിനിലെ ഫിഷറീസ് സ്റ്റേഷന് മത്സ്യമേഖലയുടെ പ്രതീക്ഷയാകുന്നു. പുതുവൈപ്പിനിലെ 50 ഏക്കര്‍ ഭൂമിയില്‍ മത്സ്യമേഖലയിലെ സമഗ്രവികസനം ഉള്‍പ്പെടെ സമീപ ഭാവിയില്‍ വന്‍നേട്ടങ്ങള്‍ നല്കാന് കഴിയുന്ന വിവിധ പദ്ധതികളാണ് ഫിഷറീസ് സ്റ്റേഷന് വിഭാവനം ചെയ്തിരിക്കുന്നത്.
പനങ്ങാടുള്ള ഫിഷറിസ് യൂണിവേഴ്സിറ്റിക്ക് കീഴിലാണ് ഫിഷറീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും സമുദ്രജലത്തിലും ഓരുജലത്തിലുമുള്ള മത്സ്യകൃഷിയുടെ ഗവേഷണവും പഠനങ്ങളുമാണ് ഇവിടെ നടക്കുന്നത്. തിരുത, പൂമീന്‍, കണമ്പ്, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ കൃഷിയും അവയുടെ വന്‍തോതിലുള്ള പ്രജനനവുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഈ മേഖലയില്‍ സുലഭമായി കണ്ടുവരുന്ന ഈ മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി വേണ്ടിവരുന്ന ജന്തു പ്ലവകങ്ങളുടെ കലവറയായ ഇവിടത്തെ പ്രത്യേക ജൈവവ്യവസ്ഥയെ ഗുണകരമായി ഉപയോഗിക്കുകയാണ്. ഈ മത്സ്യങ്ങളുടെ വന്‍തോതിലുള്ള കൃഷിക്ക് വേണ്ട ആധുനിക സാങ്കേതിക സഹായം, ജനങ്ങള്‍ക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. സമീപത്തുള്ള മത്സ്യകര്‍ഷകരായ ആളുകള്‍ ഇതിനകം ഇവിടെനിന്ന് മത്സ്യകുഞ്ഞുങ്ങളെ വാങ്ങുകയും ഫിഷറീസ് സ്റ്റേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട.് കേരളത്തിന്റെ പലഭാഗങ്ങളിലേക്കും ഇവിടെനിന്ന് മത്സ്യകുഞ്ഞുങ്ങളെ കൃഷിക്കായി കെണ്ടുപോകുന്നുണ്ട്.
പ്രധാനപ്പെട്ട മറ്റൊരു മേഖല കണ്ടല്‍ കൃഷിയും, ഗവേഷണവുമാണ്. അഞ്ച് വര്‍ഷം കൊണ്ട് പൂര്തിയാക്കേണ്ട മൂന്ന് കോടി രൂപയുടെ വന്‍ പ്രോജക്ടായ കണ്ടല്‍ ഗവേഷണകേന്ദ്രത്തിന്റെ പിന്നണി പ്രവര്‍ത്തനത്തിലാണ് അധികൃതര്‍. കടലിനും കായലിനും ഇടയിലായി രൂപപ്പെട്ടിട്ടുള്ള ഈ പ്രദേശം പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്ന വലിയ ജൈവഘടനയുടെ പ്രദാതാവാണ്. കടലിനെക്കാള്‍ ഇരുപത് ശതമാനം ഇരട്ടി ഫലഭൂയിഷ്ടമാണ് ഇവിടം. കടലിലും കായലിലുമായി കയറിയിറങ്ങുമ്പോഴാണ് പല മത്സ്യങ്ങളും പ്രജനനം പൂര്‍ത്തിയാക്കുന്നത്. അതിനിടക്കുള്ള കണ്ടലുകള്‍ മുഴുവന്‍ പ്രദേശത്തിന്റെയും നിലനില്‍പ്പിന്റെ ആധാരമാണ്. മണ്ണൊലിപ്പു തടയാനുള്ള സവിശേഷ കഴിവും കണ്ടലുകളെ ഏറെ പ്രസക്തമാക്കുന്നു. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പ് വരുത്താനും കണ്ടലുകള്‍ ആവശ്യമാണ്.
ഇത്തരം അറിവുകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഫിഷറീസ് സ്റ്റേഷന്. കണ്ടലുകളുടെ വിത്തുല്‍പ്പാദനം, കണ്ടല്‍ചെടികളുടെ പരിരക്ഷ, തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ചെയ്യുന്നത്. കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: