ആലുവ: മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആലുവ ബൈപ്പാസില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിന് മുമ്പിലെത്തിയാണ് ധര്‍ണ്ണ നടത്തിയത്. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. പി.കൃഷ്ണദാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ സെക്രട്ടറി ടി.എസ്.സത്യന്, സംഘടനാ സെക്രട്ടറി രമണന് ചേലക്കുന്ന്, എം.കെ.രവീന്ദ്രന്, സി.കെ.സഹദേവന് എന്നിവര്‍ പ്രസംഗിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ.പി.ശശി, ബിജെപി ടൗണ്‍ കമ്മറ്റി സെക്രട്ടറി എ.സി.സന്തോഷ്, കെ.എസ്.സുനില്‍ കുമാര്‍, എ.ആര്.സന്തോഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കാലടി ടൗണില്‍ ഹിന്ദുഐക്യവേദി പ്രകടനം നടത്തി. കെ.എസ്.സുനില്‍, സി.പി.അപ്പു, ടി.എസ്.ബൈജു, എ.ആര്.സന്തോഷ്, ഭസിത് കുമാര്‍, രാജേഷ് തിരുവൈരാണിക്കുളം, അരുണ്‍ ലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: