കൊച്ചി: മധ്യവേനല്‍ അവധിക്കാലത്ത് അവധി ഒഴിവാക്കി സര്‍ക്കാരിന്റെ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അധ്യാപകര്‍ക്ക് ലഭിച്ച സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധിച്ച് വെക്കേഷന് കാലത്തെ ട്രെയിനിംഗ് ക്ലാസുകള്‍ അനിശ്ചിത കാലത്തേക്ക് ബഹിഷ്കരിക്കാന്‍ സംയുക്ത അധ്യാപകസമിതി തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ബിആര്‍സികളുടെ കീഴിലുള്ള ട്രെയിനിംഗ് ക്ലാസുകളും ബഹിഷ്കരിക്കുന്ന പശ്ചാത്തലത്തിലാണ് എറണാകുളം ജില്ലയിലും ബഹിഷ്കരണം.
സര്‍ക്കാര്‍ ജീവനക്കാരില്‍ സെന്‍സസ് ഡ്യൂട്ടി ചെയ്തവര്‍ക്ക് ഏണ്‍ഡ് ലീവ് എടുക്കുവാനും സറണ്ടര്‍ ചെയ്യുവാനും സൗകര്യമുണ്ട്. അധ്യാപകന് അവധി ഉപേക്ഷിച്ചുകൊണ്ടാണ് സെന്‍സസ് ഡ്യൂട്ടി ചെയ്തത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാന്‍ യോഗം തീരുമാനിച്ചു. ബഹിഷ്കരണത്തിന്റെ ആദ്യദിനമായ 6ന് കളക്ടറേറ്റിലേക്ക് സംയുക്ത അധ്യാപകസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10ന് കാക്കനാട് പ്രൈവറ്റ് ബസ്സ്റ്റാന്റില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കളക്ടറേറ്റിന്റെ തെക്കേ ഗേറ്റില്‍ സമാപിക്കും. തുടര്‍ന്ന് ധര്‍ണ്ണ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെന്‍സസ് ഡ്യൂട്ടി നടത്തിയ മുഴുവന്‍ അധ്യാപകരും 6ന് രാവിലെ 9.30ന് കാക്കനാട് പ്രൈവറ്റ് ബസ്സ്റ്റാന്റില് എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: