കോഴിക്കോട്: കോഴിക്കോട് ബിലാത്തിക്കുളത്ത് അഞ്ച് വയസുകാരി പൊള്ളലേറ്റ് മരിച്ചു. രണ്ടാനമ്മയുടെ മര്‍ദ്ദനം മൂലമാണ് കുട്ടി മരിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും ശ്രീജയുടെയും മകള്‍ അതിഥിയാണ് മരിച്ചത്.
ബിലാത്തിക്കുളം ക്ഷേത്രത്തില്‍ നമ്പൂതിരിയായി ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് അതിഥി. ആദ്യഭാര്യ ശ്രീജ വാഹനാപകടത്തെ തുടര്‍ന്ന് തുടര്‍ന്നാണ് ദേവികയെ ഇയാള്‍ വിവാഹം ചെയതത്. പൊള്ളലേറ്റ നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടയില്‍ കുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ തലയ്ക്ക് മാരകമായി ക്ഷതമേറ്റിരുന്നു. എങ്ങനെയാണ് അപകടം പറ്റിയതെന്ന് ഡോക്ടര്‍മാര്‍ കുട്ടിയുടെ രക്ഷിതാക്കളോട് ചോദിച്ചപ്പോള്‍ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടെന്നും അങ്ങനെ താഴെ വീണ് തല കല്ലില്‍ ചെന്നിടിച്ചതാണെന്നുമാണ് മാതാപിതാക്കള്‍ ഉത്തരം നല്‍കിയത്. എന്നാല്‍ തലയിലുണ്ടായ മാരകമായ മുറിവില്‍ സംശയം തോന്നിയ ഡോക്ടര്‍ പോലീസിനെ വിവരം അറിയിക്കുകയും കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് അയയ്ക്കുകയുമായിരുന്നു.
ബിലാത്തികുളം ശിവക്ഷേത്രത്തിലെ പൂജാരിയാണ് സുബ്രഹ്മണ്യം നമ്പൂതിരി. ആദ്യഭാര്യയുമായുള്ള ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത ആണ്‍കുട്ടി നാലാം ക്ലാസിലാണ് പഠിക്കുന്നത്. രണ്ടാമത്തെ കുട്ടിയാണ് അതിഥി. ആദ്യഭാര്യയിലെ രണ്ടു കുട്ടികളെയും രണ്ടാനമ്മ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത് മരിച്ച അതിഥിക്കായിരുന്നുവത്രേ.
നടക്കാവ് പോലീസ് സ്ഥലത്തെത്തി സുബ്രഹ്്മണ്യം നമ്പൂതിരിയേയും ഭാര്യയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: