പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള പ്രക്ഷോഭം വര്‍ഗ്ഗ-വര്‍ണ്ണ ഭേദമില്ലാതെ, രാഷ്ട്രീയ കക്ഷികളുടെ കൊടിയുടെ നിറം നോക്കാതെ ജനങ്ങളുടെ ഐക്യനിരയായതോടെ പ്രക്ഷോഭസമിതി നേതാക്കളെ വെല്ലുവിളിച്ച് ആറന്മുള എംഎല്‍എ കെ.ശിവദാസന്‍നായര്‍ രംഗത്ത്. ആറന്മുള വിമാനത്താവള നിര്‍മ്മാണം എന്തു വിലകൊടുത്തും നടപ്പിലാക്കുമെന്നും കുമ്മനം രാജശേഖരനും ഇടതു നേതാക്കന്മാരും ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടത്തുന്ന പടയൊരുക്കം ജില്ലയുടെ വികസന താല്പര്യങ്ങള്ക്ക്് വിരുദ്ധമാണെന്നുമാണ് ശിവദാസന്‍ നായര്‍ പ്രസ്താവനയിലൂടെ പറയുന്നത്.
പൈതൃക സംരക്ഷണത്തിന്റെ പേരില്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ആറന്മുളയില് നടക്കുന്നത് വര്‍ഗ്ഗീയ സമരമാണെന്നും, സന്ന്യാസിമാരുടെ പേരില്‍ നടത്തിയ സമരവും പൊങ്കാലയിട്ട് സമരം സംഘടിപ്പിച്ചതുമെല്ലാം സമരത്തിന്റെ വര്‍ഗ്ഗീയ സ്വഭാവമാണ് വ്യക്തമാക്കുന്നതെന്നുമാണ് സ്ഥലം എംഎല്‍എ കുടിയായ ശിവദാസന്‍ നായര്‍ പറയുന്നത്. കുമ്മനത്തിന്റെ വര്‍ഗ്ഗീയ സമരത്തിന് എണ്ണപകരുന്ന പണിയാണ് ജില്ലയില്‍ ഇടതുമുന്നണി നേതാക്കള്‍ ചെയ്യുന്നതെന്ന പരിഭവവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
പരാതികള്‍ അയച്ചും കേസുകള്‍ നല്‍കിയും വിമാനത്താവള നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന അവകാശവാദം ഉയര്ത്തുന്നന്നതിനൊപ്പം, വിമാനത്താവള നിര്‍മ്മാണത്തിന് ഇടതു ഭരണകാലത്ത് വയല്‍ നികത്തിയപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകയായ സുഗതകുമാരി എവിടെയായിരുന്നുവെന്ന് പറയണമെന്നും ശിവദാസന്‍ നായര്‍ ആവശ്യപ്പെടുന്നു. കുമ്മനം രാജശേഖരനും തോമസ് ഐസകുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നതെന്താണെന്ന് ജനങ്ങള്‍ക്കറിയാം. യുഡിഎഫും കോണ്‍ഗ്രസും വിമാനത്താവള പദ്ധതിക്ക് അനുകൂലമാണ്. ഇത് പി.പി.തങ്കച്ചനും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: