കോട്ടയം: സമുദായ സംഘടനകള്‍ രാഷ്ട്രീയപരമായി ചിന്തിക്കുവാന്‍ അവസരമുണ്ടാക്കിയത് കേരളത്തിലെ ഇടത്-വലത് മുന്നണികളാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്ന യുഡിഎഫ് നയം തന്നെയാണ് ഇടതു മുന്നണിയും തുടരുന്നത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യത്തിലൂടെ സാമൂഹ്യരംഗത്തുണ്ടായിട്ടുള്ള ചലനം രാഷ്ട്രീയരംഗത്ത് വന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈ സഖ്യം സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കും. എന്‍എസ്എസ്-എസ്എന്‍ഡിപി സംയുക്തപ്രസ്താവന യാഥാര്ത്ഥ്യബോധമുള്ക്കൊണ്ട് സത്യസന്ധമായി ധാര്‍മ്മികതയില്‍ അടിയുറച്ചുള്ളതാണ്. ഈ പ്രസ്താവനയെ ബിജെപി സ്വാഗതം ചെയ്യുന്നു. ഇടതു-വലതു മുന്നണികളുടെ ഭരണത്തിന് കീഴില്‍ ഭൂരിപക്ഷ ജനവിഭാഗം അവഗണിക്കപ്പെടുകയായിരുന്നു. അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നിഷേധിച്ചു.
കേരളത്തിലെ 20 എം.പി മാരെയും 140 എംഎല്‍എമാരെയും മതത്തിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തി അനര്‍ഹമായ അവകാശങ്ങള്‍ വാങ്ങിയെടുക്കുവാന്‍ സമ്മര്‍ദ്ദതന്ത്രം മെനയുന്ന മതത്തെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീഗിന് മതേതരത്വത്തെക്കുറിച്ച് പറയുവാനുള്ള യോഗ്യത ഇല്ല. എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യത്തെ അവഹേളിക്കുന്ന മുസ്ലീംലീഗിന്റെ അഭിപ്രായപ്രകടനം പ്രതിഷേധാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: