ആലുവ: സര്‍ക്കാര്‍ സമ്പന്നരുടെ തോഴന്മാര് ആണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി ബൈജു കലാശാല കുറ്റപ്പെടുത്തി. കെപിഎംഎസ് യുവജനപ്രസ്ഥാനമായ കെപിവൈഎമ്മിന്റെ 27-മത് സംസ്ഥാന സമ്മേളനം ആലുവായില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ദുര്‍ബല വിഭാഗങ്ങളുടെ ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ വിഭവങ്ങളുടെ വീതം വയ്ക്കലില്‍ സംഘടിത സമുദായങ്ങളെ മാത്രമെ സര്‍ക്കാര്‍ സഹായിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കെപിവൈഎം സംസ്ഥാന പ്രസിഡന്റ് സാബുകരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍സാദത്ത് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, കെപിഎംഎസ് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.വിദ്യാധരന് സ്പോര്‍ട്ട്സ് അവാര്‍ഡ് വിതരണവും അഡ്വ.എ.അനീഷ്കുമാര്‍ ആര്‍ട്ട്സ് അവാര്‍ഡ് വിതരണവും നടത്തി.
ചടങ്ങില്‍ കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ സുനന്ദരാജന്‍, കെപിഎംഎസ് ജില്ലാ സെക്രട്ടറി രമേശ് പുന്നക്കാടന്, കെപിഎംഎസ് യൂണിയന് പ്രസിഡന്റ് എ.സുരേന്ദ്രന്, സെക്രട്ടറി രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെപിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി.ബാബു സ്വാഗതവും ട്രഷറര്‍ ഷാജി കണ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: