ചെന്നൈ:തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര് മരിച്ചു. എട്ടു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്
വിരുദനഗര്‍ ജില്ലയിലെ നാറാണപുരത്ത് ഇന്നു രാവിലെ പത്തു മണിയോടെയാണു സംഭവം. രത്ന ഫയര്‍ വര്‍ക്ക്സിലാണു സ്ഫോടനം ഉണ്ടായത്. പരുക്കേറ്റവരെ ശിവകാശി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനകാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: