വെള്ളൂര്‍: വിഷു ആഘോഷങ്ങളുടെ ഭാഗമായി വെള്ളൂര്‍ ശ്രീശങ്കരാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 28ന് ഗ്രാമോത്സവവും ഗോകുല വാര്‍ഷികവും സംഘടിപ്പിക്കും. രാവിലെ 10ന് ചെറിയതൃക്കോവില് മഹാദേവക്ഷേത്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ.എന്‍.സജുകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ബാലഗോകുലം ജില്ലാ പ്രസിഡന്റ് ഡോ.ഇ.പി.കൃഷ്ണന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത നര്‍ത്തകി ഡോ.പത്മിനി മുഖ്യാതിഥി ആയിരിക്കും. വിജയപുരം മണ്ഡലം സെക്രട്ടറി പ്രദീപ് മോഹന്‍ ആശംസകള്‍ അര്‍പ്പിക്കും. ഉദ്ഘാടനസമ്മേളനത്തില്‍ മികച്ച കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, പ്രശസ്ത വിജയികള്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബാലഗോകുലം ജില്ലാ വൈസ്പ്രസിഡന്റ് കെ.ജി.ഷൈല അദ്ധ്യക്ഷത വഹിക്കും., ബാലഗോകുലം കോട്ടയം മേഖലാ പ്രസിഡന്റ് വി.എസ്.മധുസൂദനന് പ്രഭാഷണം നടത്തും. പി.എസ്.അനന്തകൃഷ്ണന്, അമൃത ബി.നായര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: