കോഴിക്കോട്: രാജ്യത്തെ മോട്ടോര്‍ വാഹന വ്യവസായത്തിന്റെയും തൊഴിലാളികളുടെയും നിലനില്‍പ്പ് അപകടത്തിലാകാവുന്ന തരം ഭീഷണിയെ നേരിടുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ശ്രദ്ധയും നടപടികളും സ്വീകരിക്കണമെന്നും കോഴിക്കോട് നടന്ന ലൈറ്റ് വെഹിക്കിള്‍സ് തൊഴിലാളി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെട്രോളിന്റേയും ഡീസലിന്റെയും അടിക്കടിയുള്ള വില വര്‍ദ്ധന, റോഡ്-ടാക്സ്, ഇന്‍ഷൂറന്‍സ് സ്പെയര്‍ പാര്‍ട്സ് എന്നിവയുടെ കടുത്ത വര്‍ദ്ധന,കൂടാതെ ട്രാഫിക് സംവിധാനത്തിന്റെ വൈകല്യം എന്നിവയെല്ലാം ഈ വ്യവസായത്തോടും തൊഴിലാളികളേയും പ്രതികൂലമായി ബാധിക്കുന്നു.
മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ. ഗംഗാധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദഘാടനം ചെയ്തു. ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. കൃഷ്ണന്, ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന്, ഡെപ്യൂട്ടി ജന. സെക്രട്ടറി എം.പി.രാജീവന്, കെ.എന്‍. മോഹനന്, ഇ. ദിവാകരന്, സിബിവര്ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മളനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: