തൃശൂര്‍ : വ്യക്തികള്‍ ദുഷിച്ചാല്‍ സമൂഹത്തില്‍ സാമൂഹ്യ ദ്രോഹികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അതുകൊണ്ടുതന്നെ വ്യക്തിത്വ വികസനമാണ് ആദ്യം വേണ്ടതെന്നും സ്വാമി സദ്ഭവാനന്ദ പറഞ്ഞു. ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ കേരളം, ഉത്തര തമിഴ്നാട്, ദക്ഷിണ തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 350ഓളം പേര് പങ്കെടുക്കുന്ന ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു.
അസംതൃപ്തിയാണ് എല്ലായിടത്തും കാണുന്നത്. മറ്റുള്ളവര്‍ എങ്ങിനെ ജീവിക്കുന്നുവെന്ന് ആരും ശ്രദ്ധിക്കുന്നില്ല. അവനവന്റെ സുഖം മാത്രമാണ് നമ്മുടെ ലക്ഷ്യം. ഭീകരാക്രമണങ്ങള്‍ പോലും സ്വാര്‍ത്ഥതയില്‍ നിന്ന് ഉണ്ടാകുന്നതാണ്. സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ മനസ്സില്‍ പകര്‍ത്തിയാല്‍ നമുക്ക് നന്മ ചെയ്യാന്‍ സാധിക്കുമെന്നും സംഘത്തിന്റെ ക്യാമ്പുകളും മറ്റും നല്ല വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ജി.അച്ചുതന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.എം.കൃഷ്ണന് ആമുഖ പ്രസംഗം നടത്തി. ദക്ഷിണ ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. വര്‍ഗ് അധികാരി എസ്.മനോജ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് ഡോ. മോഹന്‍ദാസ്, ദക്ഷിണക്ഷേത്രീയ പ്രചാരക് സ്ഥാണു മാലയന്‍, തൃശൂര്‍ മഹാനഗര്‍ സംഘചാലക് ജി.മഹാദേവന് എന്നിവര്‍ സന്നിഹിതരായിരുന്നു. പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്കൂളില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ക്യാമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: