നെടുമ്പാശ്ശേരി: കേരള ബില്‍ഡിങ്ങ് (ലീഡ്, സ്റ്റാന്റേര്‍ഡ് റെന്റ്) ബില്ലിലെ വ്യാപാരിദ്രോഹ വകുപ്പുകള്‍ റദ്ദാക്കി വാടക കുടിയാന്മാര്ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ നിയമം ഭേദഗതിചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.എ.എം.ഇബ്രാഹിം ആവശ്യപ്പെട്ടു. നെടുവന്നൂര്‍ യൂണിറ്റ് വാര്‍ഷികവും, കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഗ്രിമെന്റ് കാലാവധിയ്ക്കുശേഷം 6 മാസത്തിനുള്ളില്‍ കട ഒഴിയണമെന്ന നിയമം അംഗീകരിക്കാനാവില്ലെന്നും, ബില്‍ഡിങ്ങ് റിയപ്പയറിങ്ങിന് വേണ്ടി താല്‍ക്കാലികമായി ഒഴിയുന്ന വ്യാപാരിയെ വീണ്ടും അതേകെട്ടിടത്തില്‍ പുനരധിവസിപ്പിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്നും ഇബ്രാഹിം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് എന്‍.എസ്.ഇളയത് അദ്ധ്യക്ഷനായിരുന്നു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയമുരളീധരന്‍, വൈസ് പ്രസിഡന്റ് കെ.വി.പൗലോസ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി സി.പി.തരിയന്‍, കെ.ബി.സജി, എം.ജി.മോഹന്‍ദാസ്, ഇ.എം.സലിം, അല്‍ഫോണ്‍ ജോസഫ്, സുബൈദനാസര്, പി.പി.ദേവസ്സികുട്ടി, എം.എം.അവൂക്കന്ദക്കുട്ടി, മേരി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ എന്‍.എസ്.ഇളയത് (പ്രസിഡന്റ്), കെ.എച്ച്.മജീദ് (വൈസ് പ്രസിഡന്റുമാര്‍), പി.പി.ദേവസ്സി (സെക്രട്ടറി), ടി.ഡി.ജോഷി, ഭുവനേശ്വരന്നായര് (ജോ.സെക്രട്ടറിമാര്‍) എം.എം.അവുക്കന്ദക്കുട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: