വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നടത്തിവരുന്ന വടക്കുപുറത്തുപാട്ടിന്റെ സമാപന ദിവസമായ നാളെ ദേവി അറുപത്തിനാല് തൃക്കൈകളോടെയാണ് വിരാജിക്കുന്നത്. ശൂലം, കുന്തം, ചക്രം, കടുന്തില, തേമരം, വാള്, ഗദ, മുസലം, പാശം, വേല്, കലപ്പ, തോട്ടി, പട്ടസം, വജ്രം, ചാട്ട, സുദര്‍ശനം, അര്‍ദ്ധചക്രം, ദ്വിശിഖ, ഗരുഡാസ്ത്രം, ദണ്ഡ്, മരം, ത്രിശിഖ, വരുണാസ്ത്രം, ചങ്ങല, നേര്‍വാള്‍, ചുരിക, കഠാര, ദാരികവാള്, നാഗാസ്ത്രം, പാമ്പ്, ആഗ്നേയാസ്ത്രം, മള്ഗരം, പാത്രം, ശിരസ്സ്, അഗ്നി, താമര, വീണ, കൊടിമരം, ശംഖ്, കരിമ്പ്, ഉടുക്ക്, പരിച, കാഹളം, കൊമ്പ്, കുഴല്‍, ഓടക്കുഴല്‍, പൂവ്വ്, നാരങ്ങ, വെണ്‍ചാമരം, ആലവട്ടം, ചൊട്ട, പന്തം, ധൂപക്കുറ്റി, കുത്തുവിളക്ക്, കൊടിവിളക്ക്, മൊട്ട്, കലശക്കുടം, നാരായം എന്നിങ്ങനെയുള്ള ആയുധങ്ങളോടുകൂടിയ ദേവിരൂപമാണ് നാളെ രചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: