കോഴിക്കോട്: സിപിഎം നേതൃത്വം ശിവഗിരിമഠത്തേയും ഗുരുദേവതത്വങ്ങളെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ന്യൂനപക്ഷവോട്ട് ബാങ്ക് ലക്ഷ്യംവെച്ചുകൊണ്ടുള്ള കുത്സിത ശ്രമമാണിതെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശിവഗിരിയിലെ പരിപാടികള്‍ തയ്യാറാക്കാന്‍ എകെജി സെന്ററിന്റെ തിട്ടൂരം വേണമെന്ന നിലയിലാണ് സിപിഎമ്മിന്റെ സമീപനം. ശ്രീനാരായണഭക്തനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ശിവഗിരിയില്‍ വരാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തെ ക്ഷണിക്കാനുള്ള സന്യാസിമാര്‍ക്കുള്ള സ്വാതന്ത്ര്യവും അടിസ്ഥാനപരമായ അവകാശമായിരിക്കെ നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സിപിഎം സെക്രട്ടറി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ദുരുദ്ദേശ്യപരവും ആപത്കരവുമാണ്. മദനിയെയും കാന്തപുരത്തേയും സന്ദര്‍ശിക്കുന്നവരാണ് സിപിഎം നേതാക്കള്‍. ഒരു പെറ്റികേസുപോലും ചാര്ജ്ചെയ്യപ്പെട്ടിട്ടില്ലാത്ത മോദിക്കെതിരെ അസ്പൃശ്യത പ്രഖ്യാപിക്കുന്ന സിപിഎം നിലപാട് അവസരവാദപരമാണ്.
ഗുജറാത്തിലെ എട്ട് ലക്ഷത്തോളം മലയാളികള്‍ക്ക് ദ്രോഹപരവുമാണ്. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന നിലപാടാണ് സിപിഎമ്മിന്. ശ്രീനാരായണഗുരു ജന്മശതാബ്ദി സ്മരണികയില്‍ ശ്രീനാരായണ ഗുരുവിന്റെ സന്യാസജീവിതത്തെ ആദര്ശമായെടുക്കുന്നത് പാടില്ലെന്ന നിലപാടാണ് ഇഎംഎസ് സ്വീകരിച്ചത്. ഗുരുദേവനെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കുന്ന സിപിഎം ശ്രീനാരായണഗുരുദേവനെക്കുറിച്ചും സ്വാമിവിവേകാനന്ദനെ കുറിച്ചും മുമ്പെടുത്ത നിലപാട് തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതെന്ന് സിപിഎം നിലപാട് വ്യക്തമാക്കണം, ശ്രീധരന് പിള്ള ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: