കൊച്ചി: വിപുലീകരണം പൂര്‍ത്തിയാകുന്ന റിഫൈനറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ‘പെറ്റ് കോക്ക്’ ഉപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന് 3500 കോടി അടക്കം മൊത്തം 5500 കോടിരൂപ കുന്നത്തുനാടിന്റെ വൈദ്യുത മേഖലയില്‍ ചെലവഴിക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. തിരുവാണിയൂരിലെ പുതിയ വൈദ്യുതി സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരം കോടി രൂപ ചെലവഴിച്ച് ബ്രഹ്മപുരം ഡീസല്‍ പ്ലാന്റ് എല്‍.എന്‍.ജി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്നും നാനൂറ് മേഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വി.പി.സജീന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച സമ്മേളനം കെ.പി.ധനപാലന് എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ചാക്കോ, കെ.എസ്.ഇ.ബി. ബോര്‍ഡംഗം സി.കെ.ദയാപ്രദീപ്, ചീഫ് എഞ്ചിനീയര്‍ പി.പി.സത്യരാജന്‍, പഞ്ചായത്ത് സ്റ്റാന്‍ന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: