കൊച്ചി: 60 വയസ്സ് കഴിഞ്ഞ കളിമണ്പാത്രനിര്മ്മാണതൊഴിലാളികള്ക്ക് ക്ഷേമ പെന്ഷന് ഏര്‍പ്പെടുത്തുന്നതിന് അടിയന്തര നടപടി ആരംഭിക്കണമെന്നും, രൂപീകരിച്ച മണ്‍പാത്രനിര്‍മ്മാണ വിപണനക്ഷേമ കോര്പ്പറേഷന് പ്രവര്‍ത്തന സജ്ജമാക്കണമെന്നും കേരള മണ്‍പാത്രനിര്‍മാണ സമുദായസഭ (കെഎംഎസ്എസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച ഉന്നത വിദ്യാഭ്യാസ സംവരണം നടപ്പിലാക്കണമെന്നും ഒഇസി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യത്തിലെ കാലതാമസം ഒഴിവാക്കണമെന്നും സ്വാശ്രയ അണ് എയ്ഡഡ് സ്ഥാപനത്തിലെ നിര്‍ത്തിവെച്ച ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി കെ.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.ചാമിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പിന്നോക്ക സമുദായവകുപ്പ് ഡയറക്ടര്‍ വി.ആര്.ജോഷി, മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.വി.പത്മനാഭന് നന്ദിയും പറഞ്ഞു.
വനിതാ സമ്മേളനത്തില്‍ കെഎംഎസ്എസ് വനിതാവേദി സംസ്ഥാന പ്രസിഡന്റ് ഡോ.പ്രമീള മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ബി.സുബാഷ് ബോസ്, തിരുവനന്തപുരം (പ്രസിഡന്റ്), സി.കെ.ചാമിക്കുട്ടി-തൃശൂര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), ഇ.ദിവാകരന്- കോഴിക്കോട്, സി.കെ.രാമദാസ്-തൃശൂര്‍, പി.ടി.ബൈയ്യന്- തൃശൂര്‍, വി.വി.പ്രഭാകരന് -കണ്ണൂര്‍ (വൈസ് പ്രസിഡന്റ്), രാജേഷ് പാലങ്ങാട്ട് (ജനല്‍ സെക്രട്ടറി), കെ.വി.പത്മനാഭന്- കോട്ടയം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എം.ജയന്ത- കാസര്‍ഗോഡ്, ഓമനക്കുട്ടപ്പന്‍-കോട്ടയം, കെ.വിജയന്-കാസര്‍ഗോഡ് (സെക്രട്ടറിമാര്‍), സി.എ.വേലായുധന്- എറണാകുളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: