പാരീസ്: ഇന്റര്‍പോളിന് ആഗോള കാഴ്ചപ്പാടും വേണമെന്ന് ഇന്റര്‍പോള്‍ പ്രസിഡന്റ് മിറിയല്‍ ബല്ലസ്ട്രസി ലിയോണ്‍.
സമകാലീന കുറ്റകൃത്യങ്ങള്‍ ദേശാന്തര സ്വഭാവം നോക്കി വ്യാഖ്യാനിക്കേണ്ടതാണ്. ഇതുകൊണ്ടാണ് ഇന്റര്‍പോള്‍ ഏതെങ്കിലും ഒരു കാര്യത്തിന് പരിഹാരമല്ല നിര്‍ദേശിക്കുന്നത്. മറിച്ച് വ്യത്യസ്ത ദേശീയനിയമങ്ങളുള്ള അംഗരാജ്യങ്ങളിലെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നിരവധി പരിഹാരങ്ങളാണ് നിര്‍ദേശിക്കാനുള്ളതെന്നും പ്രസിഡന്റ് ബല്ലസ്ട്രസി പറഞ്ഞു.
ഇന്റര്‍പോളിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ തലവന്മാരുടെ ഒമ്പതാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോസ്റ്റണ്‍ മാരത്തോണിനിടെയുണ്ടായ ബോംബ് സ്ഫോടനം ലോകത്തിന് ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള മുന്നറിയിപ്പാണെന്നും ഇന്റര്‍പോള്‍ തലവന്‍ വ്യക്തമാക്കി.
ഭീകരാക്രമണ ഭീഷണി കുറഞ്ഞെന്നു വിശ്വസിക്കുന്ന ആള്‍ക്കാര്‍ക്ക് ബോസ്റ്റണ്‍ മാരത്തോണ്‍ ബോംബ് സ്ഫോടനം ഉറക്കത്തില്‍ നിന്നും ഉണരാനുള്ള മുന്നറിയിപ്പാണെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് കെ.നോബിള്‍ ചൂണ്ടിക്കാട്ടി. ഭീകരാക്രമണം ഉണ്ടായിട്ട് എത്ര ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ അതുമല്ലെങ്കില്‍ എത്ര വര്‍ഷങ്ങളായി എന്ന ചോദ്യത്തിന് യാതൊരു അര്‍ഥവുമില്ല. ഒരുസംഭവം മതി ദിനംപ്രതി ലോകമെങ്ങുമുള്ള മനുഷ്യര്‍ ആ ക്രൂരതയുടെ യാഥാര്‍ഥ്യം തിരിച്ചുവന്നതായി കരുതാനെന്നും നോബിള്‍ പറഞ്ഞു. ആഗോള ശ്രദ്ധ നേടാനായി ജനങ്ങള്‍ തിങ്ങി പങ്കെടുക്കുന്ന പരിപാടിക്കിടെ ഭീകരര്‍ ആക്രമണം നടത്തിയത് തങ്ങള്‍ക്ക് നിയമത്തെ പേടിയില്ലെന്ന് തെളിയിക്കാനാണ്, അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക ഭീകരപ്രവര്‍ത്തനം, കുറ്റകൃത്യങ്ങള്‍, സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ആഗോള പോലീസ് സമൂഹവുമായി അവ പങ്കുവയ്ക്കണമെന്നും ഇന്റര്‍പോള്‍ തങ്ങളുടെ 190 അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നതില്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ വിവിധങ്ങളാണെന്നത് യാഥാര്‍ഥ്യമാണ്. ബോംബ് സ്ഫോടനങ്ങള്‍ മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വരെ നമ്മുടെ കഴിവിനൊത്ത പൗരന്മാര്ക്കുണ്ടാകുന്ന അപകടസാധ്യത കഴിയുന്നത്ര കുറച്ചുകൊണ്ടുവരികയെന്നതാണ് വേണ്ടത്. വേണ്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതും തങ്ങള്‍ക്ക് ലഭിക്കുന്ന ജോലി ഭംഗിയായി പൂര്‍ത്തിയാക്കാന്‍ മുന്‍നിര ഉദ്യോഗസ്ഥര്‍ക്ക് ഉറച്ച പിന്തുണ നല്‍കുന്നതും യഥാര്‍ഥ ആഗോള പോലീസ് ഏജന്‍സി എന്ന നിലയ്ക്ക് ഇന്റര്‍പോള്‍ ആണ്. ഇന്റര്‍പോളും ഖത്തര്‍ ഉന്നതാധികാര സമിതിയും ചേര്‍ന്ന് 2022ല്‍ ഖത്തറില്‍ നടക്കാന്‍ പോകുന്ന ഫിഫ ലോകകപ്പിന് സംരക്ഷണവും സുരക്ഷയും നല്‍കുന്നതെന്നും ഇന്റര്‍പോള്‍ തലവന്‍ ചൂണ്ടിക്കാട്ടി.
21-ാം നൂറ്റാണ്ടില്‍ നിയമം നടപ്പാക്കുന്നതില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബര്‍ കുറ്റകൃത്യങ്ങളിലായിരിക്കും. 2014 സിംഗപ്പൂരില്‍ നടന്ന ഇന്റര്‍പോള്‍ ഗ്ലോബല്‍ കോംപ്ലക്സ് ഫോര്‍ ഇന്നവേഷന്‍ ഇതിനാവശ്യമായ പൊതു തട്ടകം വികസിപ്പിച്ചു. തങ്ങളുടെ അംഗരാജ്യങ്ങള്‍ക്ക് ഇതിനും മറ്റ് വര്‍ധിച്ചുവരുന്ന കുറ്റകൃത്യ ഭീഷണികള്‍ക്കെതിരെയും പൊരുതാനായി സംഘടന ആവിഷ്കരിച്ചതാണിത്. ഇന്റര്‍പോളും കാസ്പര്‍സ്കൈ ലാബുമായി ഭാവിയില്‍ സാങ്കേതിക പങ്കാളിത്തം വഹിക്കുന്നത് സംബന്ധിച്ച് കാസ്പര്‍സ്കൈ സിഇഒ യൂജീന്‍ യോഗത്തില്‍ പ്രഭാഷണം നടത്തി. സൈബര്‍ മേഖലയെ സുരക്ഷിതമാക്കുന്നതിന് വാണിജ്യ സഹകരണവും ദേശാന്തര നിയമം ഇന്റര്‍പോള്‍ വഴി നടപ്പാക്കുകയെന്നതും അടിയന്തര പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അതിര്‍ത്തി ബാധകമല്ല. അതിന് ദൂരമോ സമയമോ ബാധകമല്ല. അത് വൈദ്യുതിയുടെ വേഗത്തില്‍ സഞ്ചരിക്കും. അതിനാല്‍ തന്നെ സൈബര്‍ ആക്രമണങ്ങള്‍ക്ക് പുറകില്‍ ആരാണെന്ന് കണ്ടെത്തുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള ജോലിയാണെന്നും കാസ്പര്‍സ്കൈ പറഞ്ഞു.
കനത്ത നാശം ഉണ്ടാക്കുന്നതുള്‍പ്പെടെ എന്ത് ചെയ്യാന്‍ കഴിയും എന്നതില്‍ ഓണ്‍ലൈന്‍ ലോകം ഒരുപരിധി വരെ ഭൗതികലോകവുമായി ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ലോകത്തിലെ നല്ലവരും ചീത്തയുമായ എല്ലാവരും ഇക്കാര്യത്തില്‍ ഒരുപോലെ പെരുമാറുന്നവരാണ്. പുതിയ സൈബര്‍ ഡൊമൈനിലേക്ക് നിലവിലുള്ള സമീപനം നന്നായി കൊണ്ടുവരുന്നതില്‍ പല ബുദ്ധിമുട്ടുകളുമുണ്ടെന്ന് കാസ്പര്‍സ്കൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: