ഊര്ദ്ധപ്രാണനിലൂടെ ബോധകേന്ദ്രംവരെ ജീവന് സഞ്ചരിക്കാം. ഒരു മനുഷ്യശരീരത്തില്‍ ഭൂമധ്യത്തിലുള്ള ആജ്ഞാചക്രമാണ് ബോധമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ് ഭൂമധ്യത്തില്‍ ധ്യാനിക്കാന്‍ ആചാര്യന്മാര് നിഷ്കര്‍ഷിക്കുന്നത്.
നല്ലവണ്ണം ഊര്ദ്ധ്വപ്രാണസാധന പരിശീലിച്ചിട്ടുള്ള ഒരു ആത്മസാധകന്‍ ഊര്‍ദ്ധ്വപ്രാണനെ ആശ്രയിക്കുന്ന സാധനകള്‍ അനുഷ്ഠിച്ചതിന് ശേഷം ഭൂമധ്യത്തില്‍ ധ്യാനിക്കുമ്പോള്‍ അവന്റെ ജീവബോധവും ഉണര്‍ന്ന ശക്തിസപ്ന്ദനങ്ങളും ആജ്ഞാചക്രത്തിലെ ബോധകേന്ദ്രത്തില്‍ സമ്മേളിക്കുന്നു. ഈ അവസ്ഥയില്‍ നിന്നും അപ്പുറത്തേക്ക് കടക്കാനുള്ള രഹസ്യമാണ് ഈ സൂത്രത്തില്‍ പറയപ്പെട്ടിരിക്കുന്നത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: