ഫോര്‍ട്ടുകൊച്ചി: അമരാവതി ജനാര്‍ദ്ദന ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് തുടക്കമായി. രാവിലെ പുണ്യാഹവാചനം, ഗണപതിപൂജ, വിഷ്ണുസോമപൂജ, അങ്കുരാരോപണം, നവഗ്രഹപൂജ, പഞ്ചാമൃതാഭിഷേകം, പഞ്ചഗവ്യഹവനം, മൂലമന്ത്രഹോമം എന്നിവയായിരുന്നു മുഖ്യചടങ്ങുകള്‍. അതിനുശേഷം ക്ഷേത്രം പുരോഹിതന് ഗജാനന്‍ പാഠക് കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. ഉച്ചയ്ക്ക് രുദ്രാഭിഷേകം, പവമാനഭിഷേകം, പല്ലക്ക് ശീവേലി എന്നീ ചടങ്ങുകളായിരുന്നു. ആഘോഷം എട്ടുദിവസം നീണ്ടുനില്‍ക്കും.
നിത്യവും പുണ്യാഹവാചനം, അങ്കുരപൂജ, പഞ്ചഗവ്യഹോമം, ആദിത്യാദിനവഗ്രഹ പൂജ തുടങ്ങിയവയും രാവിലേയും വൈകിട്ടും കാഴ്ചശീവേലിയും ഉണ്ടാവും. ആദ്യത്തെ മൂന്നുദിവസം രാത്രി അശ്വവാഹന നാലും അഞ്ചും ദിവസങ്ങളില്‍ ശേഷവാഹനശീവേലിയും തുടര്‍ന്നുള്ള രണ്ടു ദിവസം ഗരുഡവാഹന ശീവേലിയും ഉണ്ടാവും. 21, 22 തീയതികളില്‍ രാത്രി ദ്വിഗ്വിജയമാണ്. 23-ാം തീയതി രാത്രിയാണ് പള്ളിവേട്ട. അന്ന് സംഗീതകച്ചേരിയുമുണ്ടാവും.
24-ാം തീയതിയാണ് ആറാട്ടുമഹോത്സവം. അന്ന് രാവിലെ കാഴ്ചശീവേലിക്കുശേഷം വഞ്ചിയെടുപ്പാണ്. ഉച്ചയ്ക്ക് രുദ്രാഭിഷേകം, പഞ്ചാമൃതാഭിഷേകം, പവമാനാഭിഷേകം, വിഷ്ണുപൂജ, മൂലമന്ത്രഹോമം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: