തിരുവഞ്ചൂര്‍: കോട്ടയം ഈസ്റ്റ് ഇലക്ടിക്കല്‍ സബ് ഡിവിഷന്റെ കീഴിലുള്ള തിരുവഞ്ചൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ കോട്ടമുറി കവലയ്ക്കു സമീപമാണ് സംഭവം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലാണ് റബ്ബര്‍മരം ലൈന്‍കമ്പിയില്‍ ഒടിഞ്ഞുവീണത്. അന്നു തന്നെ ഓഫീസിലെത്തി ഇതു സംബന്ധിച്ച വിവരം പരാതി ബുക്കില്‍ എഴുതി വച്ചിരുന്നു. എന്നാല്‍ 7 മാസം തികയുന്ന ഇന്ന് വരെ ഇത് പരിഹരിക്കാന്‍ ബോര്‍ഡ് ജീവനക്കാര്‍ക്ക് ആയിട്ടില്ല.
തിരുവഞ്ചൂര്‍ കെഎസ്ഇബി ഓഫീസിനെ കുറിച്ച് പറയാന്‍ ഇനിയും ഏറെയുണ്ട്. കോട്ടമുറി ട്രാന്‍സ്ഫോര്‍മറില്‍ നിന്നും മാസങ്ങളായി വൈദ്യുതി പ്രവഹിക്കുന്നത് ത്രീ ഫേസിനു പകരം ടു ഫേസ് ആണ്. ത്രീ ഫേസ് എന്നു പറഞ്ഞ് കറന്റ് ചാര്‍ജ് അടയ്ക്കുന്ന പലരും അറിയുന്നില്ല അവര്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത് ടു ഫേസ് ആണെന്ന വസ്തുത. 2 ഫേസ് മാത്രം ഉപയോഗിക്കുകയും ഒരു ഫേസ് ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ ട്രാന്‍സ്ഫോര്‍മറിന്റെ ലോഡ് തുല്യമാകാതെ തകരാറിലാകാനുള്ള സാധ്യതയും വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: