ജയ്പൂര്‍: രാജസ്ഥാന് റോയല്‍സിനെ രാജകീയമായി നേരിടാന്‍ മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. സച്ചിനും ദ്രാവിഡും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. പൂനെയെ 41 റണ്‍സിന് പരാജയപ്പെടുത്തി മുംബൈയും പഞ്ചാഞ്ചിനെ നാല് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാനും എത്തുന്നു. ഇരു ടീമുകളുടെയും ശക്തി ബാറ്റിങ്ങ് നിരയുടെ ഫോമാണ്. പൂനെക്കെതിരെ മത്സരത്തില്‍ ഫോം കണ്ടെത്തിയ സച്ചിന് രാജസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സീസണിലെ റണ്‍സ് വേട്ടക്കാരില്‍ മുന്‍പന്തിയിലുള്ള ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ്മ എന്നിവരെ തളയ്ക്കാന്‍ രാജസ്ഥാന്റെ ബൗളേഴ്സിന് കഴിഞ്ഞാല്‍ വിജയ മധുരം റോയല്‍സിന് രുചിക്കാം. റിക്കി പോണ്ടിംഗിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന മുംബൈയെ തളയ്ക്കാന്‍ രാഹുല്‍ ദ്രാവിഡിന്റെ ആവനാഴില്‍ യുവപടകളുടെ സംഘം തന്നെയുണ്ട്. മലയാളി കരുത്തിലാണ് പഞ്ചാഞ്ചിനെതിരെ രാജസ്ഥാന് റോയല്‍സിന്റെ വിജയം. കേരളത്തിന്റെ പുത്തന്‍ സെന്സേഷന് സഞ്ജു വി സാംസണ് തന്റെ ഐപിഎല്‍ അരങ്ങേറ്റം സ്വപ്നതുല്യമാക്കി. വിക്കറ്റിനു മുന്നിലും പിന്നിലും പതിനെട്ടുകാരനായ സഞ്ജുവിന്റെ പ്രകടനം അവിസ്മാരണീയമായി. വീണ്ടും ഗ്രൗണ്ടിന് പുറത്ത് വിവാദം സ്യഷ്ടിച്ച ശ്രീശാന്ത് പക്ഷേ കളിക്കളത്തില്‍ പ്രകടന മികവ് കൊണ്ട് എല്ലാവരുടെയും ആദരം ഏറ്റുവാങ്ങി. ഇരുവരും മുംബൈക്കെതിരെ ഈ മികവ് പുറത്തെടുത്ത് വിജയം കൊയ്യുമെന്നാണ് പ്രതീക്ഷ. സ്വന്തം തട്ടകത്തില്‍ മുംബൈയെ തകര്‍ത്ത് വിജയപഥത്തില്‍ സഞ്ചരിക്കുവാന്‍ ഒരുങ്ങിയാണ് രാജസ്ഥാന് ഇന്നിറങ്ങുന്നത്.
ഇന്നത്തെ ആദ്യ മത്സരത്തില്‍ പൂനെ വാരിയേഴ്സ് സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്സിനെ നേരിടും. സീസണില്‍ രണ്ടാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ മത്സരത്തില്‍ ജയം സണ്‍റൈസേഴ്സിന് ഒപ്പമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവരുടെ തട്ടകത്തില്‍ 24 റണ്‍സിന് തകര്‍ത്തശേഷമാണ് പൂനെ സണ്‍റൈസേഴ്സിനെ നേരിടുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ ആധിപത്യം പുലര്‍ത്തിയ പൂനെയക്കായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ടീമിലെ വിദേശതാരങ്ങളായ ആറോണ്‍ ഫിഞ്ച്, സ്റ്റിവന് സ്മിത്ത് എന്നിവര്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ഔട്ട് ഓഫ് ഫോമം പൂനെക്ക് തലവേദന സ്യഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: