ചങ്ങനാശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നുവന്ന മഹാഭാരതസത്രം ഇന്ന് സമാപിക്കും. സമാപനത്തോടനുബന്ധിച്ച് സന്ധ്യയ്ക്ക് ലക്ഷദീപം തെളിക്കും. ഇന്ന് രാവിലെ പാണ്ഡവരുടെ സ്വര്‍ഗ്ഗപ്രാപ്തി (ഹരിവംശ പ്രസ്താവന) 11 മുതല്‍ 5 വരെ മഹാഭാരത സന്ദേശം, തുടര്‍ന്ന് സത്രസമര്‍പ്പണം എന്നിവ നടക്കും. ഇന്നലെ രാവിലെ മുതല്‍ ദാനധര്‍മ്മം, ഗാര്‍ഹസ്ഥ്യധര്‍മ്മം, ഭീഷ്മരുടെ സ്വര്‍ഗാരോഹണം, അശ്വമേധം, ധൃരാഷ്ട്രമുക്തി, വൃഷ്ണി വംശനാശം, മഹാപ്രസ്ഥാനം എന്നിവ പ്രഭാഷണത്തില്‍ ഉള്‍പ്പെട്ടു. വയപ്രം വാസുദേവപ്രസാദ്, വിമല്‍വിജയ് വളവനാട്, ആയേടം കേശവന് നമ്പൂതിരി, ഡോ.ലക്ഷ്മി ശങ്കര്‍ എന്നിവര്‍ പ്രഭാഷണം നടത്താനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: